എരുമപ്പെട്ടിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി കെ ദേവസിയുടെ തൊണ്ണൂറാമത് ജന്മദിനം ആഘോഷിച്ചു

 

നാലര പതിറ്റാണ്ടായി തൊഴിലാളികളുടെ നേതാവായി പ്രവര്‍ത്തിക്കുന്ന എരുമപ്പെട്ടിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി കെ ദേവസിയുടെ തൊണ്ണൂറാമത് ജന്മദിനം എരുമപ്പെട്ടിയിലെ ഐ എന്‍ റ്റി യു സി ചുമട്ടു തൊഴിലാളികളുടെ നേതൃത്വത്തില്‍ കേക്ക് മുറിച്ചു ആഘോഷിച്ചു. യൂണിയന്റെ വാര്‍ഷിക പൊതുയോഗത്തില്‍ വച്ചാണ് പിറന്നാള്‍ ആഘോഷിച്ചത്. യൂണിയന്‍ രൂപീകരിച്ച 1980 മുതല്‍ നാല്‍പ്പത്തിയഞ്ച് വര്‍ഷം അദ്ദേഹം യൂണിയന്റെ പ്രസിഡന്റ് ആയിരുന്നു. പൊതുയോഗം
യൂണിറ്റ് പ്രസിഡന്റ് ടി കെ ദേവസി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി എസ് സുനീഷ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെകട്ടറി എംസി ഐജു, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം എം നിഷാദ്, ഐ എന്‍ റ്റി യു സി മണ്ഡലം പ്രസിഡന്റ് സുന്ദരന്‍ ചിറ്റണ്ട, എം എം സിറാജ്, രാജീവ് കെ വി, വിന്‍സെന്റ് ടി എം , ഗിരിഷ് എന്‍ എം തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍ ആയി പ്രസിഡന്റ് :ടി കെ ദേവസ്സി, വൈസ് പ്രസിഡന്റ് :പി എസ് സുനീഷ്, ജനറല്‍ സെക്രട്ടറി :എം സി ഐജു ജോയിന്റ് സെക്രട്ടറി : സിറാജ് എം എം യൂണിറ്റ് ലീഡര്‍മാര്‍:ഒ കെ വിനോദ്
ഇ ടി ഫിലിപ്പ്, എം എസ് ബഷീര്‍, എന്നിവരെ യോഗം തിരഞ്ഞെടുത്തു

ADVERTISEMENT