26.6 C
Kunnamkulam
Thursday, August 6, 2026
Home Bureaus Perumpilavu അപ്പു മാസ്റ്റര്‍ അനുസ്മരണ സമ്മേളനം നടത്തി

അപ്പു മാസ്റ്റര്‍ അനുസ്മരണ സമ്മേളനം നടത്തി

കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പടുത്തുയര്‍ത്തുകയും, ദീര്‍ഘകാലം പഞ്ചായത്തു പ്രസിഡണ്ടായി സേവനമനുഷ്ഠിക്കുകയും ചെയ്ത അപ്പു മാസ്റ്ററുടെ ഇരുത്തിനാലാം ചരമവാര്‍ഷീക അനുസ്മരണ സമ്മേളനം നടത്തി. കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സഹകരണ ബാങ്ക് ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.സി ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം.എം അലി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തു പ്രസിഡണ്ടും അപ്പു മാസ്റ്ററുടെ മകനുമായ കെ. ജയശങ്കര്‍, കോണ്‍ഗ്രസ് നേതാക്കളായ എം. എസ് മണികണ്ഠന്‍, എം.എ അബ്ദുള്‍ റഷീദ്, സി.സി മോഹനന്‍ മാസ്റ്റര്‍, സി.ജി നായര്‍, സുനില്‍ അരുമായി, എന്‍.എം റഫീഖ്, വി.കെ മുഹമ്മദ്, സോണി സഖറിയ, ജനാര്‍ദ്ദനന്‍ അതിയാരത്ത്, ശശിധരന്‍ കണ്ടമ്പുള്ളി , എന്‍ കെ അബ്ദുള്‍ മജീദ്, സബ്രു ഐനൂര്‍,വാസു കാഞ്ഞിരത്തിങ്കല്‍, ബിജോയ് ബി തോലത്ത്, ജനപ്രതിനിധികളായ എന്‍.കെ ചന്ദ്രാവതി , സന്ധ്യ ഷിബു സ്വീറ്റി ഷാജു, ജിന്‍സി സജു, സ്വപ്ന പ്രിന്‍സ് എന്നിവര്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിച്ചു.

ADVERTISEMENT
error: Content is protected !!