സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ച് പ്രൊഫ. കെ. സച്ചിദാനന്ദൻ. മെയ് 31ന് കാലാവധി അവസാനിക്കാനിരിക്കെയാണ് രാജി. അക്കാദമി ഭാരവാഹികൾ 2022ലാണ് ചുമതലയേറ്റത്. മൂന്ന് വർഷം കാലാവധി പൂർത്തീകരിച്ച സമിതിക്ക് സർക്കാർ ഒരു വർഷം കൂടി കാലാവധി നീട്ടി നൽകുകയായിരുന്നു. വൈസ് പ്രസിഡൻ്റ് അശോകൻ ചരുവിലും രാജിക്കത്ത് കൈമാറി. ഭരണമാറ്റത്തിന് പിന്നാലെയാണ് രാജി.
കെ. സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവച്ചേക്കുമെന്ന സൂചന ഇന്ന് പുറത്തുവന്നിരുന്നു. രാജി ഉണ്ടായേക്കുമെന്ന് ഫേസ്ബുക്ക് കമന്റിലൂടെയാണ് സച്ചിദാനന്ദൻ സൂചന നൽകിയത്. ഇന്നലെ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ കമൻ്റായി “ഈ മുൾക്കിടക്ക നാളെ വിടുന്നു”വെന്നാണ് സച്ചിദാനന്ദൻ കുറിച്ചത്.



