അമ്പലപ്പാട്ട് ഗോപാലമേനോന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും അഹല്യ കണ്ണാശുപത്രിയും സംയുക്തമായി എരുമപ്പെട്ടിയില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിജി ജോണ്‍ ഉദ്ഘാടനം ചെയ്തു.മാനേജിംഗ് ട്രസ്റ്റി ഡോ.കെ.പി ശ്രീദേവി അധ്യക്ഷയായി. പഞ്ചായത്ത് മെമ്പര്‍മാരായ എന്‍.കെ കബീര്‍, കെ.ഗോവിന്ദന്‍ കുട്ടി, ബി.ജെ.പി സംസ്ഥാന കമ്മറ്റിയംഗം ഇ.ചന്ദ്രന്‍, ഡോ. ബിനി, കെ.പി നന്ദകുമാര്‍, കെ.പി മുകേഷ് എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു.



