26.1 C
Kunnamkulam
Monday, August 17, 2026
Home Bureaus Kechery വാക സെൻ്റ് ആൻ്റണീസ് കപ്പേളയിലെ പ്രഥമ തിരുന്നാളിന് കൊടിയേറി.

വാക സെൻ്റ് ആൻ്റണീസ് കപ്പേളയിലെ പ്രഥമ തിരുന്നാളിന് കൊടിയേറി.

46

വാക സെൻ്റ് സെബാസ്റ്യൻസ് ഇടവക ദേവാലയത്തിന് കീഴിലുള്ള സെൻ്റ് ആൻ്റണീസ് കപ്പേളയിലെ പ്രഥമ തിരുന്നാളിന് കൊടിയേറി. രാവിലെ, ഇടവക
ദേവാലയത്തിൽ നടന്ന ദിവ്യബലിയ്ക്ക് ശേഷം ഇടവകാംഗങ്ങൾ പ്രദക്ഷിണമായി കപ്പേളയിലെത്തി. വിശുദ്ധ അന്തോണീസിൻ്റെ രൂപം,  കീരിടം, വള എന്നിവ സമർപ്പിച്ചു. തുടർന്ന് വികാരി ഫാ ജോബി പുത്തൂർ തിരുന്നാൾ കൊടിയേറ്റം നിർവ്വഹിച്ചു. കപ്പേളയിൽ നെവോന, ലദീഞ്ഞ് എന്നിവയുമുണ്ടായി കപ്പേളയിലേക്കുള്ള വിശുദ്ധ അന്തോന്നിസിൻ്റെ രൂപം ചുങ്കത്ത് പോൾ ജേക്കബ്ബും, കീരിടം- കെ.പി സണ്ണി, ചുങ്കത്ത് ഡൊമിനി എന്നിവരും, വള -കെ.ടി.ലാസറുമാണ് സംഭാവന ചെയ്തത്.  കൊടിമരത്തിൽ ഉയർത്തിയ കൊടി, ചെറുവത്തൂർ സൈമണാണ് സ്പോൺസർ ചെയ്തത്. കൊടിയേറ്റത്തിന് ശേഷം അപ്പം വിതരണവുമുണ്ടായി. മെയ് 12 ചൊവ്വാഴ്ച്ചയാണ് കപ്പേളയിലെ തിരുന്നാൾ ആലോഷിക്കുന്നത് ചൊവ്വാഴ്ച്ച വൈകീട്ട് 4.30 ന് ദിവ്യബലി, നൊവേന ലഭീഞ്ഞ് എന്നി തിരുകർമ്മങ്ങൾക്ക് ശേഷം കപ്പേളയിൽ നിന്ന് ഇടവക ദേവാലയത്തിലേക്ക് ഭക്തിനിർഭരമായ പ്രദക്ഷിണം നടക്കും ഇടവകദിനം, മത ബോധന ദിനം, പഴയ കുരിശ് പള്ളിയുടെ 60-ാം വാർഷികം എന്നിവയും ചൊവ്വാഴ്ച്ച നടക്കും. വികാരി ഫാ. ജോബി പുത്തൂർ കൈക്കാരൻമാരായ വിൻസൻചെറുവത്തൂർ, ജോബ് കണ്ണനായ്ക്കൽ തോമസ് കാക്കശ്ശേരി,ജനറൽ കൺവീനർ കെ.ടി.ലാസർ തിരുന്നാൾ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും.

ADVERTISEMENT
error: Content is protected !!