27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad ഷെല്‍ട്ടര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

ഷെല്‍ട്ടര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

77

ഷെല്‍ട്ടര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ഷെല്‍ട്ടര്‍ രക്ഷാധികാരി ഡോ. യൂസഫ് മടപ്പേന്‍ നിര്‍വ്വഹിച്ചു. കടപ്പുറം അഞ്ചങ്ങാടി ഷെല്‍ട്ടര്‍ ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങിന് ഷെല്‍ട്ടര്‍ പ്രസിഡന്റ് ടി.കെ. ഗഫൂര്‍ ഹാജി അദ്ധ്യക്ഷനായി. കടപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കന്‍, പഞ്ചായത്തംഗം മുഹമ്മദ് പണ്ടാരി, ഷെല്‍ട്ടര്‍ ജനറല്‍ സെക്രട്ടറി പി.കെ. ബഷീര്‍, രക്ഷാധികാരികളായ പി. ശാഹുഹാജി, സി.ബി.എ ഫത്താഹ്, ഷെല്‍ട്ടര്‍ ഗള്‍ഫ് ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് പി.എം. ബഷീര്‍, ഷെല്‍ട്ടര്‍ ട്രഷറര്‍ എ.കെ. ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വെബ്‌സൈറ്റിന്റെ സാങ്കേതിക പ്രവൃത്തികള്‍ക്ക് ഡോ: സിറാജ് ഹുസൈന്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!