പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ചമ്മന്നൂര്‍ സ്വദേശി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ സ്വദേശി അറസ്റ്റില്‍.
ചമ്മന്നൂര്‍ താഴത്തയ്യില്‍ വീട്ടില്‍ സുധാകരനെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തത്. ഗുരുവായൂര്‍ എ സി പി സിനോജിന്റെ നിര്‍ദ്ദേശപ്രകാരം വടക്കേക്കാട് എസ് ഐ ഗോപിനാഥന്‍, സിപിഒ മാരായ രതീഷ് കുമാര്‍, റെജിന്‍, റോഷ്‌നി , ഹരി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ADVERTISEMENT
Malaya Image 1

Post 3 Image