25 C
Kunnamkulam
Monday, August 17, 2026
Home Bureaus Perumpilavu പപ്പായക്ക് ഇതെന്ത് സംഭവിച്ചു?

പപ്പായക്ക് ഇതെന്ത് സംഭവിച്ചു?

96

ചാലിശ്ശേരിയില്‍ വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തി പപ്പായ.സാധാരണയായി പപ്പായക്കുള്ളില്‍ കറുത്ത വിത്തുകള്‍ കാണാറുണ്ടെങ്കിലും, ഇവിടെ വിത്തുകളെല്ലാം തഴച്ചു വളര്‍ന്ന് പച്ചപ്പാര്‍ന്ന മുളകളായി മാറിയ നിലയിലാണ്. സി.എസ്.ഐ.പള്ളിക്ക് സമീപം ചീരന്‍ സോമന്‍ – തൃത്താല ആലൂര്‍ ജി എല്‍ പി സ്‌കൂള്‍ റിട്ടയര്‍ അദ്ധ്യാപിക ശലോമി ദമ്പതിമാരുടെ വീട്ടിലുണ്ടായ പപ്പായയിലാണ് ഈ വിസ്മയം. സസ്യശാസ്ത്രത്തില്‍ ഇതിനെ വിവിപ്പാരി എന്നാണ് വിളിക്കുന്നത്. സാധാരണയായി വിത്തുകള്‍ പഴത്തില്‍ നിന്നും പുറത്തെടുത്ത് മണ്ണില്‍ പാകിയാലാണ് മുളയ്ക്കാറുള്ളത്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ പഴത്തിനുള്ളിലെ ഈര്‍പ്പവും താപനിലയും അനുകൂലമാകുമ്പോള്‍ വിത്തുകള്‍ പുറത്തെത്തുന്നതിന് മുന്‍പേ മുളയ്ക്കാന്‍ തുടങ്ങും.പപ്പായയിലും തക്കാളിയിലും ഇത്തരം പ്രതിഭാസങ്ങള്‍ അപൂര്‍വ്വമായി സംഭവിക്കാറുണ്ട്.

 

ADVERTISEMENT
error: Content is protected !!