28.2 C
Kunnamkulam
Thursday, October 8, 2026
Home Bureaus Erumapetty തെരുവ് നായ ആക്രമണം രൂക്ഷം, കോണ്‍ഗ്രസ് പ്രതിഷേധം പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു

തെരുവ് നായ ആക്രമണം രൂക്ഷം, കോണ്‍ഗ്രസ് പ്രതിഷേധം പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു

191

കടങ്ങോട് തെരുവ് നായകളുടെ ആക്രമണം രൂക്ഷമായിട്ടും പഞ്ചായത്ത് ഭരണ സമിതി നടപടി സ്വീകരിക്കാത്തതില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം.പഞ്ചായത്ത് ഓഫീസിലേക്ക് തള്ളികയറാന്‍ ശ്രമിച്ച നേതാക്കളേയും പ്രവര്‍ത്തകരേയും പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. കടങ്ങോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നലേയും തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റിരുന്നു. കടങ്ങോട് മനപ്പടി, തെക്കുമുറി, മില്ല് പ്രദേശങ്ങളിലുള്ളവര്‍ക്കാണ് കടിയേറ്റത്. രണ്ടുമാസം മുമ്പ് കടങ്ങോട് പഞ്ചായത്തിലെ വെള്ളറക്കാട് കൊല്ലന്‍പടിയില്‍ കിടപ്പുരോഗിയായ വയോധികയെ പേ വിഷബാധയുള്ള നായ വീടിന്റെ അകത്തുകയറി കടിച്ച് കൊലപ്പെടുത്തിയിരുന്നു. ഇവരുടെ കിടപ്പ് രോഗിയായ മകനും ഗുരുതരമായി കടിയേറ്റു. തെരുവുനായ് ശല്യം നിയന്ത്രിക്കാന്‍ ഷട്ടര്‍ ഒരുക്കും എന്നും നായകളെ വന്ദീകരിക്കുന്ന നടപടി കൈക്കൊള്ളണമെന്നും പഞ്ചായത്ത് പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും മൃഗസംരക്ഷണ വകുപ്പ് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയും ഇതിനാവശ്യമായ യാതൊരു നടപടിയും കൈകൊണ്ടിട്ടില്ല എന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പര്‍മാര്‍ ഉള്‍പ്പെടെ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചത്. മണ്ഡലം പ്രസിഡണ്ട് ഷറഫു പന്നിത്തടത്തിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ സമരം ബ്ലോക്ക് വൈസ് പ്രസിഡന്റ് സലാം വലിയകത്ത് ഉദ്ഘാടനം ചെയ്തു.

ADVERTISEMENT
error: Content is protected !!