24.3 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Kechery അധികൃതരുടെ അനാസ്ഥ ; അരിയന്നൂരിലെ ചില്‍ഡ്രന്‍സ് പാര്‍ക്ക് അപകട ഭീഷണിയില്‍

അധികൃതരുടെ അനാസ്ഥ ; അരിയന്നൂരിലെ ചില്‍ഡ്രന്‍സ് പാര്‍ക്ക് അപകട ഭീഷണിയില്‍

69

 

അധികൃതരുടെ അനാസ്ഥ, കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്തിലെ അരിയന്നൂരില്‍ സ്ഥിതിചെയ്യുന്ന ചില്‍ഡ്രന്‍സ് പാര്‍ക്ക് അപകട ഭീഷണിയില്‍. പന്ത്രണ്ടാം വാര്‍ഡില്‍ ശ്രീകൃഷ്ണ കോളേജ് റോഡില്‍ ഹരികന്യക അങ്കണവാടിക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ചില്‍ഡ്രന്‍സ് പാര്‍ക്കാണ്, പഞ്ചായത്ത് ഭരണാധികാരികളുടെ അനാസ്ഥ മൂലം അപകടാവസ്ഥയിലായിരിക്കുന്നത്. 2009-ല്‍ പ്രവര്‍ത്തനം ആരംഭിച്ച പാര്‍ക്കില്‍, കുട്ടികള്‍ക്ക് വിനോദത്തിനായി സ്ഥാപിച്ച ഉപകരണങ്ങള്‍ തുരുമ്പെടുത്ത അവസ്ഥയിലാണ്. കൂടാതെ ചുറ്റുമതില്‍ പലയിടത്തും തകര്‍ന്ന നിലയിലുമാണ്. ചുറ്റുമതില്‍ തകര്‍ന്ന ഭാഗങ്ങളില്‍ രൂപപ്പെട്ട പൊത്തുകളില്‍ പാമ്പുകള്‍ക്ക് യഥേഷ്ടം കയറി ഇരിക്കാവുന്ന സാഹചര്യവുമാണ് ഉള്ളത്. മുന്‍പിവിടെ കളികള്‍ക്കും വിനോദങ്ങള്‍ക്കുമായി എത്തിയിരുന്ന കുട്ടികള്‍ ഇപ്പോള്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാത്ത സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. സുരക്ഷിതമല്ലാത്തതാണ് കുട്ടികളെ പാര്‍ക്കില്‍ നിന്നും അകറ്റി നിറുത്തുന്നിനുള്ള പ്രധാന കാരണം.

ADVERTISEMENT
error: Content is protected !!