30.8 C
Kunnamkulam
Monday, August 17, 2026
Home Bureaus Chavakkad നമ്മള്‍ ചാവക്കാട്ടുകാര്‍’ സൗദി ചാപ്റ്റര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

നമ്മള്‍ ചാവക്കാട്ടുകാര്‍’ സൗദി ചാപ്റ്റര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

42

 

‘ലോകത്തെ അമൂല്യ സമ്മാനം രക്തദാനം’ എന്ന പ്രമേയത്തില്‍ റിയാദ് കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ചു തുടര്‍ച്ചയായ മൂന്നാം തവണ നടത്തിയ ക്യാമ്പില്‍ വനിതകളടക്കം നിരവധി പേര്‍ പങ്കെടുത്തു. ബി.ഡി.കെ. സൗദി പ്രസിഡണ്ട് ഗഫൂര്‍ കൊയിലാണ്ടി ഉദ്ഘടാനം ചെയ്തു. സയ്യിദ് ജാഫര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. റിയാദ് മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, സൈഫ് കൂട്ടുങ്ങല്‍, നിഹാസ് പാനൂര്‍, ഷാജഹാന്‍ ചാവക്കാട്, ആരിഫ് വൈശ്യംവീട്ടില്‍, ഷാഹിദ് അറക്കല്‍, സിറാജുദ്ധീന്‍ ഓവുങ്ങല്‍, അലിപുത്താട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഫെര്‍മിസ് മടത്തൊടിയില്‍ സ്വാഗതവും മനാഫ് അബ്ദുള്ള നന്ദിയും പറഞ്ഞു. ഖയ്യൂം അബ്ദുള്ള, ഇജാസ് ഇ കെ , സലിം അകലാട്, ആഷിഫ് ബഷീര്‍, ഷഹബാസ് പാലയൂര്‍, ജഹാംഗീര്‍ ബ്ലാങ്ങാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

ADVERTISEMENT
error: Content is protected !!