മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ആലോചനാ യോഗം ചേര്‍ന്നു

 

മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്തില്‍ ആലോചനാ യോഗം ചേര്‍ന്നു. മറ്റം ചോയ്‌സ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി. സജീപ് അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി കെ.കെ. രാധാകൃഷ്ണന്‍ പദ്ധതിയെകുറിച്ച് വിശദീകരിച്ചു. വൈസ് പ്രസിഡണ്ട് സി.കെ. സുദീപ, സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍മാരായ വി.വി. തിലകന്‍, വി.കെ. ദാസന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ശിവന്‍ വാക, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സി. ഒ. ആന്റോ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍. എം. ജോസഫ് എന്നിവര്‍ സംസാരിച്ചു.മെയ് 15 ന് മറ്റം സെന്ററില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എം.പി. സജീപ് നിര്‍വ്വഹിക്കും. ജനപ്രതിനിധികള്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.

ADVERTISEMENT