25 C
Kunnamkulam
Monday, August 17, 2026
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളത്ത് യുഡിഎഫ് ആഹ്ലാദപ്രകടനം നടത്തി. .

പുന്നയൂര്‍ക്കുളത്ത് യുഡിഎഫ് ആഹ്ലാദപ്രകടനം നടത്തി. .

39

വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പുന്നയൂര്‍ക്കുളത്ത് യുഡിഎഫ് ആഹ്ലാദപ്രകടനം നടത്തി. . പുന്നയൂര്‍ക്കുളം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ നടന്ന പരിപാടിയില്‍ യു.ഡി.എഫ്. ചെയര്‍മാന്‍ പി.പി. ബാബു മുതിര്‍ന്ന നേതാവ് പി.ഗോപാലന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ഹസ്സന്‍ എന്നിവര്‍ക്ക് മധുരം നല്‍കി .തുടര്‍ന്ന് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. പാര്‍ട്ടി ഓഫിസിന് മുന്‍പില്‍ നിന്നും ആരംഭിച്ച പ്രകടനം ആല്‍ത്തറ ചുറ്റി കുന്നത്തൂരില്‍ സമാപിച്ചു.
നേതാക്കളായ പി.പി. ബാബു, ടി.കെ. ഹസ്സന്‍, മൂസ ആലത്തയില്‍, പി രാജന്‍, അബൂബക്കര്‍ കുന്നക്കാടന്‍, കെ.പി. ധര്‍മ്മന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ മണ്ഡലം ബ്ലോക്ക് നേതാക്കള്‍, മഹിളാ നേതാക്കള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!