25.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Guruvayur ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റിക്കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് കെ മുരളീധരന്‍

ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റിക്കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് കെ മുരളീധരന്‍

39

 

ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റിക്കൊണ്ട് ഇന്ദിരാ ഗാരന്റി ഉള്‍പ്പെടെ പദ്ധതികള്‍ നടപ്പിലാക്കി യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് നിയുക്ത എംഎല്‍എ കെ മുരളീധരന്‍ പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മുരളീധരന്‍ ഗുരുവായൂരില്‍ എത്തിയത്. രാവിലെ ആറുമണിയോടെ ക്ഷേത്രത്തിലെത്തി സോപാനപടിയില്‍ കദളിക്കുലയും നെയ്യും സമര്‍പ്പിച്ചു തൊഴുതു. കോഴിക്കോട് സ്വദേശിയായ പാര്‍ട്ടി പ്രവര്‍ത്തകന്റെ വക വഴിപാടായി അവില്‍ കൊണ്ട് തുലാഭാരവും നടത്തി. തുടര്‍ന്ന് ചാമുണ്ഡേശ്വരി ക്ഷേത്രത്തിലും ദര്‍ശനം നടത്തി. അനിഴം പുഷ്പാഞ്ജലി വഴിപാടാക്കി. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ശിവന്‍ പാലിയത്തിന്റെ വക വഴിപാടായി അഞ്ചുപറയും സമര്‍പ്പിച്ചു. അച്ഛന്റെ പാത പിന്തുടര്‍ന്ന് മുരളീധരന്‍ മലയാള മാസം ഒന്നാം തീയതികളില്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്താറുണ്ട്.

ADVERTISEMENT
error: Content is protected !!