25.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Chavakkad നോയിഡയിലെ തൊഴിലാളി സമരത്തിനു ഐക്യദാര്‍ഢ്യം ; ലേബര്‍ കോഡ് കത്തിച്ച് പ്രതിഷേധം

നോയിഡയിലെ തൊഴിലാളി സമരത്തിനു ഐക്യദാര്‍ഢ്യം ; ലേബര്‍ കോഡ് കത്തിച്ച് പ്രതിഷേധം

26

 

നോയിഡയിലെ തൊഴിലാളി സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിഐടിയു ചാവക്കാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ സദസ്സും കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡ് കത്തിച്ച് പ്രതിഷേധവും നടത്തി. ചാവക്കാട് മുനിസിപ്പല്‍ സ്‌ക്വയറില്‍, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവും നിയുക്ത എംഎല്‍എ യുമായ എന്‍.കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. കെ.സി സുനില്‍ അധ്യക്ഷത വഹിച്ചു. സിഐടിയു ചാവക്കാട് ഏരിയ പ്രസിഡന്റ് കെ.എം അലി മുഖ്യപ്രഭാഷണം നടത്തി. സിപിഎം ചാവക്കാട് ലോക്കല്‍ സെക്രട്ടറി പി.എസ് അശോകന്‍ സംസാരിച്ചു. കെ.ആര്‍ ആനന്ദന്‍ സ്വാഗതവും പ്രിയ മനോഹരന്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!