24.1 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kechery ‘കോഫി വിത്ത് രാജേഷ് നാരായണന്‍’ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു

‘കോഫി വിത്ത് രാജേഷ് നാരായണന്‍’ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു

29

 

ഞമനേംങ്ങാട് തിയ്യേറ്റര്‍ വില്ലേജിന്റെ നേതൃത്വത്തില്‍ പ്രശസ്ത കാസ്റ്റിങ്ങ് ഡയറക്ടര്‍ രാജേഷ് നാരായണനുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. കോഫി വിത്ത് രാജേഷ് നാരായണന്‍ എന്ന പേരില്‍ കൂനംമൂച്ചി കല ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംവാദ പരിപാടിയുടെ ഉദ്ഘാടനം കൂനംമൂച്ചി കലയുടെ സെക്രട്ടറിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ടി.വി. ജോണ്‍സണ്‍ നിര്‍വഹിച്ചു.
ഞമേനംങ്ങാട് തിയ്യറ്റര്‍ വില്ലേജ് ചെയര്‍മാന്‍ രാജന്‍ പുഷ്പാഞ്ജലി ചടങ്ങിനു അദ്ധ്യക്ഷത വഹിച്ചു. കണ്ടാണേശ്ശരി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിനു ജോണ്‍സണ്‍, സാഹിറ അസീസ്, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് ബാബു നാസര്‍, പ്രമുഖ ലൈറ്റ് ഡിസൈനര്‍ ഷൈമോന്‍ ചേലാട്, സിസിടിവി ഡയറക്ടര്‍ കെ സി ജോസ്, അഭിനേതാക്കളായ സുജ രാജേഷ് അമ്പലപ്പാട്ട്, രാകേഷ് ബാബു, ജോസ് പൂക്കള്‍, തിയ്യറ്റര്‍ വില്ലേജ് ഭാരവാഹികളായ പ്രദീപ് നാരായണന്‍, സുനില്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!