കുന്നംകുളം പ്രസ് ക്ലബ് അംഗങ്ങളുടെ മക്കള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

കുന്നംകുളം പ്രസ് ക്ലബ് അംഗങ്ങളുടെ മക്കള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ കുന്നംകുളം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സനീഷ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസ് ക്ലബ് പ്രസിഡണ്ട് ജിജോ തരകന്‍ അധ്യക്ഷനായി. സെക്രട്ടറി അജ്മല്‍ ചമ്മനൂര്‍, ട്രഷറര്‍ പി എസ് ടോണി എന്നിവര്‍ സംസാരിച്ചു. പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന രീതിയില്‍ തയ്യാറാക്കിയ പഠനോപകരണ കിറ്റുകളാണ് ചടങ്ങില്‍ വിതരണം ചെയ്തത്. മാധ്യമപ്രവര്‍ത്തകരുടെ മക്കളായ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള നോട്ട് പുസ്തകങ്ങള്‍, പേനകള്‍, പെന്‍സിലുകള്‍, ബാഗ് തുടങ്ങി പഠനത്തിനാവശ്യമായ എല്ലാവിധ സാധനസാമഗ്രികളും ഉള്‍ക്കൊള്ളിച്ചായിരുന്നു കിറ്റുകള്‍ വിതരണം ചെയ്തത്. നിര്‍വാഹക സമിതി അംഗങ്ങളായ സുധീഷ് മേയ്ക്കാട്ടില്‍, ജോസ് മാളിയേക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT