മാലിന്യ സംസ്‌ക്കരണ ബോധവല്‍ക്കരണ സൈക്കിള്‍ റാലി സംഘടിപ്പിച്ചു

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ഗുരുവായൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ മാലിന്യ സംസ്‌ക്കരണ ബോധവല്‍ക്കരണ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. മഞ്ജുളാല്‍ പരിസരത്ത് നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. മാലിന്യമുക്തമായ നാളേക്കായി പൊതുസമൂഹത്തെ, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാലി സംഘടിപ്പിച്ചത്. റാലിക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ ക്ലാസും ഒരുക്കിയിരുന്നു. ക്ലീന്‍ സിറ്റി മാനേജര്‍ കെ.സി. അശോക് ഖരമാലിന്യ പരിപാലനത്തിന്റെ ആവശ്യകതയെക്കുറിച്ചും, ഉറവിട മാലിന്യ സംസ്‌കരണ രീതികളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സ് എടുത്തു.

ADVERTISEMENT