28.8 C
Kunnamkulam
Monday, August 24, 2026
Home Bureaus Guruvayur മുന്ന് പേര്‍ക്ക് അവയവദാനം ചെയ്ത് ജെസ്സി യാത്രയായി

മുന്ന് പേര്‍ക്ക് അവയവദാനം ചെയ്ത് ജെസ്സി യാത്രയായി

78

 

ദുബായില്‍ മുന്ന് പേര്‍ക്ക് അവയവദാനം ചെയ്തു ഗുരുവായൂര്‍ സ്വദേശിനി ജെസ്സി യാത്രയായി. പരേതനായ വെള്ളറ ജോസ്‌മോന്റ് ഭാര്യ ജെസ്സി ദുബായില്‍ മകള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ച തലകറങ്ങി വീണതിനെ തുടര്‍ന്ന് ദുബായിലെ ആസ്റ്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ബ്രെയിന്‍ ഡെത്ത് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ നേതൃത്വത്തില്‍ ലണ്ടന്‍, ദുബായ് എന്നിവിടങ്ങളിലെ കിംങ്ങ്‌സ് കോളേജ് ഹോസ്പിറ്റലില്‍ അവയവദാന നടപടികള്‍ പൂര്‍ത്തിയായി.മൂന്ന് പേര്‍ക്ക് പുതുജീവന്‍ നല്‍കിയാണ് ജെസ്സി യാത്രയായത്.63 വയസ്സായിരുന്നു. വ്യാഴാഴ്ച്ച നാട്ടിലെത്തിക്കുന്ന മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം 4:30 ന് സംസ്‌കാര കാവീട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തും. ബ്രിറ്റോ, ബ്രിറ്റി എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!