26.5 C
Kunnamkulam
Thursday, October 8, 2026
Home Bureaus Chavakkad സൈക്കിളില്‍ ലോട്ടറി കച്ചവടം നടത്തുന്നയാളെ മര്‍ദിച്ചതായി പരാതി

സൈക്കിളില്‍ ലോട്ടറി കച്ചവടം നടത്തുന്നയാളെ മര്‍ദിച്ചതായി പരാതി

66

സൈക്കിളില്‍ ലോട്ടറി കച്ചവടം നടത്തുന്നയാളെ മര്‍ദിച്ചതായി പരാതി. പാലയൂര്‍ കറുപ്പം വീട്ടില്‍ ബാബുവിനെ (46)യാണ് ഇന്നലെ രാവിലെ ആറ് മണിയോടെ ചാവക്കാട് സെന്ററില്‍ വച്ച് മര്‍ദ്ദിച്ചത്. ചില്ല് ഗ്ലാസ് കൊണ്ട് മുഖത്ത് അടിയേറ്റ ബാബു താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ലോട്ടറി ടിക്കറ്റിന്റെ നമ്പറിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ അസഭ്യം പറഞ്ഞ് ചായ ഗ്ലാസ് കൊണ്ട് മണത്തല പള്ളിത്താഴം സ്വദേശി അകാരണമായി അടിക്കുകയായിരുന്നുവെന്ന് ബാബു പറയുന്നു. ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു

ADVERTISEMENT
error: Content is protected !!