28.8 C
Kunnamkulam
Monday, August 24, 2026
Home Bureaus Chavakkad മജ്ലിസ് അത്ഫാലുല്‍ അഹ്‌മദിയ്യായുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദ്വിദിന അവധിക്കാല പഠന ക്യാമ്പ് സമാപിച്ചു

മജ്ലിസ് അത്ഫാലുല്‍ അഹ്‌മദിയ്യായുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദ്വിദിന അവധിക്കാല പഠന ക്യാമ്പ് സമാപിച്ചു

164

 

അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ബാലജന സംഘടനയായ മജ്ലിസ് അത്ഫാലുല്‍ അഹ്‌മദിയ്യായുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദ്വിദിന അവധിക്കാല പഠന ക്യാമ്പ് സമാപിച്ചു. തൃശ്ശൂര്‍, പാലക്കാട് ജില്ലാ തലത്തില്‍ ചാവക്കാട് കടപ്പുറത്തും, ഗുരുവായൂര്‍ ആനകോട്ടയിലും, പഞ്ചാരമുക്കിലെ അഹ്‌മദിയ്യാ മസ്ജിദായ ബൈത്തുന്നൂറിലുമായാണ് രണ്ട് ദിവസങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സമാപന സമ്മേളനോദ്ഘാടനവും ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനവും തൃശ്ശൂര്‍പാലക്കാട് ജില്ലാ യുവജന സംഘടനാ പ്രസിഡണ്ട് ഡോ. ആത്തിഫ് അഹ്‌മദ് നിര്‍വഹിച്ചു. ജില്ലാ ബാലജന സംഘടനാ പ്രസിഡണ്ട് മൗലവി സഈദ് അഹ്‌മദ് അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!