കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ കാര്‍ഷിക ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനയി അഗ്രി സ്റ്റാക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ആര്‍ത്താറ്റ് കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കായി സൗജന്യ രജിസ്ട്രേഷന്‍ ക്യാമ്പ് ആരംഭിച്ചു. ബുധനാഴ്ച്ച രാവിലെ 11 മണി മുതല്‍ വൈകുന്നേരം 4 മണി വരെ ആര്‍ത്താറ്റ് കൃഷി ഭവനിലാണ് ക്യാമ്പ്. പി.എം. കിസാന്‍ ആനുകൂല്യം മുന്‍പ് ലഭിച്ചിരുന്നവരും ഇപ്പോള്‍ ലഭിക്കാത്തവരുമായ കര്‍ഷകര്‍ നിര്‍ബന്ധമായും അഗ്രി സ്റ്റാക്ക് രജിസ്‌ടേഷന്‍ ചെയ്യേണ്ടതാണ്. ആധാര്‍ കാര്‍ഡ് ,ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍, 2026-27 സാമ്പത്തിക വര്‍ഷത്തിലെ ഭൂ നികുതി രശീതി എന്നിവ രജിസ്‌ട്രേഷനായി കൊണ്ടു വരണമെന്നും അധികൃതര്‍ അറിയിച്ചു.
*****



