തയ്യൂരില്‍ റോഡ് പണിയുടെ ഭാഗമായി നിര്‍മ്മിച്ച നീര്‍ ചാലിന്റെ കരിങ്കല്‍ ഭിത്തി തകര്‍ന്നു

 

വേലൂര്‍ തയ്യൂരില്‍ റോഡ് പണിയുടെ ഭാഗമായി നിര്‍മ്മിച്ച നീര്‍ ചാലിന്റെ കരിങ്കല്‍ ഭിത്തി തകര്‍ന്നു. നിര്‍മ്മാണം കഴിഞ്ഞ് ആദ്യ മഴയില്‍ തന്നെ ഭിത്തി തകര്‍ന്നത് നിര്‍മ്മാണത്തിലെ അപാകതയാണെന്ന് ആരോപിച്ച് പഞ്ചായത്ത് മെമ്പര്‍ അന്‍സാര്‍ പൊതുമരാമത്ത് അധികൃതര്‍ക്ക് പരാതി നല്‍കി. റീ ടാറിംഗ് നടത്തിയ വേലൂര്‍ റോഡിന്റെ പല ഭാഗങ്ങളിലും അപാകതയുണ്ടെന്ന പരാതി നിലനില്‍ക്കെയാണ് റോഡരികിലെ നീര്‍ച്ചാലിന്റെ കരിങ്കല്‍ ഭിത്തി തകര്‍ന്നു വീണത്. പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും പുനര്‍നിര്‍മ്മിക്കാന്‍ ആവശ്യമായ യാതൊരു നടപടിയും കൈകൊണ്ടില്ലെന്ന് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ അന്‍സാര്‍ പറയുന്നു. നിര്‍മ്മാണ പ്രവര്‍ത്തിയില്‍ ബാക്കി വന്ന കല്ലുകള്‍ കൂട്ടിയിട്ടതാണെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

ADVERTISEMENT