പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പോര്‍ക്കുളം സെന്ററില്‍ പ്രസിഡന്റ് കെ.എ ജ്യോതിഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് തുഷാര സുബീഷ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ തമ്പി കെ. ജോബ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു ബാലന്‍, മെമ്പര്‍മാരായ കെ.പി.രമേശ്, കെ.കെ.രതീഷ്, പി.പ്രവീണ്‍കുമാര്‍, പ്രിയ ഹരികുമാര്‍, നിമിഷ വിഗീഷ്, സുമയ്യ ഷര്‍ഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രേംരാജ് സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി മൈമൂന നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഹരിത കണ്‍മസേന അംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ സംഘടനകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങളും വീട്ടുപരിസരങ്ങളും വൃത്തിയാക്കി ശുചിത്വ പോര്‍ക്കുളം എന്ന പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.



