കിടങ്ങൂര്‍ ഫ്രണ്ട്‌സ് കുടുംബശ്രീയുടെ 21-ാം വാര്‍ഷിക ആഘോഷം നടന്നു

 

കടങ്ങോട് പഞ്ചായത്ത് 21ാം വാര്‍ഡ് കിടങ്ങൂര്‍ എകെജി നഗര്‍ എ ഡി എസിലെ ഫ്രണ്ട്‌സ് കുടുംബശ്രീയുടെ 21ാം വാര്‍ഷിക ആഘോഷവും എ ഡി എസ് പൊതുയോഗവും നടന്നു.സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ സുരേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി ബിജി ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വാര്‍ഡ് മെമ്പര്‍ സുഗിജ സുമേഷ് മുഖ്യ അതിഥിയായി. സംഘത്തിലെ മുതിര്‍ന്ന അംഗം രാധ അപ്പുണ്ണിയെ ചെയര്‍പേഴ്‌സണ്‍ സൗമ്യ സുരേഷ് ആദരിച്ചു. ചടങ്ങില്‍ വീശിഷ്ടാഥിതികള്‍ക്ക് സംഘത്തിന്റെ സ്‌നേഹാദരവ് നല്‍കി.വനിതകളുടെ ഇടയില്‍ വായനാശീലത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ രക്ഷാധികാരി വിജയന്‍ മാസ്റ്ററും സെക്രട്ടറി വിഷ്ണു മാസ്റ്ററും സംസാരിച്ചു.വീടുകളിലേക്ക് പുസ്തകം എത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. സി ഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ റജുല അബ്ദുള്‍ വഹാബ്, മുന്‍ ബ്ലോക്ക് മെമ്പര്‍ കെ കെ മണി, മുന്‍ വാര്‍ഡ് മെമ്പര്‍ ടി. പി.ലോറന്‍സ്, സംഘം സെക്രട്ടറിയും എഡി എസ് വൈസ് ചെയര്‍പേഴ്‌സനുമായ ഉമൈബഅബ്ദുള്‍ റഹ്‌മാന്‍ ,മന്‍സൂറ തുടങ്ങിയവര്‍ സംസാരിച്ചു.ജ്ഞാനോദയം ഗ്രന്ഥ ശാല സെക്രട്ടറി വിഷ്ണു മാഷിന്റെ ഗാനാലാപനവും ഉണ്ടായി

ADVERTISEMENT