കോട്ടപ്പടി ഗ്രാമീണ വായനശാലയില്‍ ദ്വിദിനനാടക കളരി സംഘടിപ്പിച്ചു

 

കോട്ടപ്പടി ഗ്രാമീണ വായനശാലയില്‍ ഞമനേങ്ങാട് തീയറ്റര്‍ വില്ലേജിന്റെ സഹകരണത്തോടെ ദ്വിദിനനാടക കളരി സംഘടിപ്പിച്ചു. നാടകളരിയുടെ ഉത്ഘാടനം നാടക – ചലച്ചിത്ര താരം മീനാരാജ് പള്ളുരുത്തി നിര്‍വ്വഹിച്ചു. ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ നീതു പ്രബിന്‍ അധ്യക്ഷയായി. ചടങ്ങില്‍ ഞമനേങ്ങാട് തിയറ്റര്‍ വില്ലേജ് ചെയര്‍മാന്‍ രാജന്‍ പുഷ്പാഞ്ജലി, ഗാന രചയിതാവും കവിയുമായ സത്യന്‍ കോട്ടപ്പടി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം സത്യന്‍ കണ്ടാണശ്ശേരി, നാടക സംവിധായകന്‍ പ്രദീപ് നാരായണന്‍, നാടക പ്രവര്‍ത്തകന്‍ സുനില്‍ ചന്ദ്രന്‍, സംസ്‌കാരിക പ്രവര്‍ത്തകന്‍ ആവണി സന്തോഷ്, കോട്ടപ്പടി ഗ്രാമീണ വായനശാല പ്രസിഡണ്ട് ഷണ്മുഖന്‍ ഭരണ സമിതിയംഗം ഹരിദാസ്, ലൈബ്രറിയന്‍ ലിഷ സന്തോഷ് എന്നിവര്‍ സംസാരിച്ചു. ര

ADVERTISEMENT