28.5 C
Kunnamkulam
Wednesday, July 8, 2026
Home Bureaus Perumpilavu മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കടവല്ലൂര്‍ പഞ്ചായത്തില്‍ തുടക്കമായി

മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കടവല്ലൂര്‍ പഞ്ചായത്തില്‍ തുടക്കമായി

ബഹുജന പങ്കാളിത്തത്തോടെ കടവല്ലൂര്‍ പഞ്ചായത്ത് നടത്തുന്ന മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ധര്‍മ്മന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ എം സലിം അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പ്രഭാത് മുല്ലപ്പള്ളി, ബിന്ദു ടീച്ചര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ വേലായുധന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷൈലേഷ്, ജെഎച്ച്‌ഐ മാര്‍, അംഗണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, തൊഴിലുറപ്പു തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!