30.4 C
Kunnamkulam
Tuesday, September 1, 2026
Home Bureaus Velur മുണ്ടൂര്‍ ഇടവക സെന്റ് സേവിയര്‍ കുടുംബ കൂട്ടായ്മ വാര്‍ഷികം ആഘോഷിച്ചു

മുണ്ടൂര്‍ ഇടവക സെന്റ് സേവിയര്‍ കുടുംബ കൂട്ടായ്മ വാര്‍ഷികം ആഘോഷിച്ചു

23

മുണ്ടൂര്‍ ഇടവകയിലെ സെന്റ് സേവിയര്‍ കുടുംബ കൂട്ടായ്മയുടെ വാര്‍ഷിക സംഗമം ആഘോഷിച്ചു. ഞായറാഴ്ച വൈകിട്ട് 7 മണിക്ക് സെന്റ് ജോര്‍ജ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ.ബാബു അപ്പാടന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ജെയ്‌സണ്‍ ജോണിന്റെ അധ്യക്ഷതയില്‍ സെക്രട്ടറി എം എം ഫ്രാന്‍സിസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ഡെറിന്‍ അരിമ്പൂര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. എ.ഇ. ഇ. കോണ്‍വെന്റിലെ സിസ്റ്റര്‍ ആല്‍ഫ ആന്റണി, ഇടവകയുടെ മാനേജിങ് ട്രസ്റ്റി പി.കെ ഔസേപ്പ്, കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി കണ്‍വീനര്‍ ഇ. ടി. ജോണ്‍സണ്‍, എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ജോണ്‍സന്‍ ജോര്‍ജ്ജ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ധന്യ ജോണ്‍സന്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും സമ്മാനദാനവും നടന്നു. സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.

 

ADVERTISEMENT
error: Content is protected !!