26.5 C
Kunnamkulam
Thursday, September 10, 2026
Home Bureaus Kunnamkulam അസ്സബാഹ് സൊസൈറ്റി ഫോര്‍ ദി ബ്ലൈന്‍ഡ് ഈദ് സംഗമവും ആദരിക്കല്‍ ചടങ്ങും ശനിയാഴ്ച

അസ്സബാഹ് സൊസൈറ്റി ഫോര്‍ ദി ബ്ലൈന്‍ഡ് ഈദ് സംഗമവും ആദരിക്കല്‍ ചടങ്ങും ശനിയാഴ്ച

31

അസ്സബാഹ് സൊസൈറ്റി ഫോര്‍ ദി ബ്ലൈന്‍ഡ് ഈദ് സംഗമവും ആദരിക്കല്‍ ചടങ്ങും ശനിയാഴ്ച കുന്നംകുളത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കാഴ്ച പരിമിതിയുള്ള സഹോദരങ്ങള്‍ക്ക് ഖുര്‍ആന്‍ പഠനവും ആത്മീയ -ബൗദ്ധിക വളര്‍ച്ചയും ലക്ഷ്യമിട്ട് കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചു വരുന്ന അസ്സബാഹ് സൊസൈറ്റി ഫോര്‍ ദി ബ്ലൈന്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഈദ് സംഗമവും ആദരിക്കല്‍ ചടങ്ങും ശനിയാഴ്ച രാവിലെ 11 മണിക്ക് ലിവ ടവറിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയമായ സേവനങ്ങള്‍ നടത്തുന്ന പ്രവാസി വ്യവസായിയും ആസ ഗ്രൂപ്പ് ചെയര്‍മാനുമായ സി.പി. സാലിഹ് സാഹിബ് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഉള്‍പ്പെടെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.

ADVERTISEMENT
error: Content is protected !!