വേലൂര്‍ സെന്റ് ഫ്രാന്‍സീസ് സേവിയേഴ്‌സ് ഫൊറോന പള്ളി പിതൃവേദിയുടെ നേതൃത്വത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. ഫൊറോനാ വികാരി ഫാ. ജയ്‌സണ്‍ തെക്കുംപുറം ഉദ്ഘാടനം ചെയ്തു. വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്‍ അധ്യക്ഷയായി. പഞ്ചായത്ത് മെമ്പര്‍മാരായ ഷൈനി ഫ്രാന്‍സിസ്, ബദുല്‍ സൈമണ്‍, ഷീന സാബു, പിതൃവേദി പ്രസിഡന്റ് ലാറ്റി ആന്റണി,ട്രഷറര്‍ ജോസഫ് മാത്യു എന്നിവര്‍ സംസാരിച്ചു.



