പെരുമ്പിലാവില്‍ ഉണ്ടായ കത്തിക്കുത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു

പെരുമ്പിലാവില്‍ ഉണ്ടായ കത്തിക്കുത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. പെരുമ്പിലാവ് ആനക്കല്ലില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ സംഭവം നടന്നത്.ആനക്കല്ല് ചാണാശ്ശേരി വീട്ടില്‍ സുരേന്ദ്രന്റെ മകന്‍ 24 വയസ്സുള്ള ശ്രീനാഥിന് സുഹൃത്തായ പെരുമ്പാലയില്‍ 23 വയസ്സുള്ള ശ്രീനാഥ് എന്നിവര്‍ക്കാണ് കുത്തേറ്റത്.ആനക്കല്ല് സ്വദേശി ഗോപാലന്‍ എന്നു വിളിക്കുന്ന 45 വയസ്സുള്ള സന്തോഷ് ആണ് ഇരുവരെയും ആക്രമിച്ചതെന്നു പറയുന്നു. പരുക്കേറ്റവര്‍ പെരുമ്പിലാവിലെയും കുന്നംകുളത്തെയും ആശുപത്രികളില്‍ ചികിത്സ തേടി.സംഭവത്തില്‍ കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.അക്രമത്തിനുശേഷം രക്ഷപ്പെട്ട സന്തോഷിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

 

ADVERTISEMENT