പരുവക്കുന്ന് വാര്‍ഡിലെ പ്ലസ് ടു, എസ് .എസ്.എല്‍.സി. വിജയിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചു

 

പെരുമ്പിലാവ് പരുവക്കുന്ന് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാര്‍ഡിലെ പ്ലസ് ടു, എസ് എസ്.എല്‍.സി. വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും അനുമോദിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന അനുമോദന ചടങ്ങ് കെ.പി.സി.സി. മെമ്പര്‍ ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ.ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ഏര്‍പ്പെടുത്തിയ വിദ്യഭ്യാസ പുരസ്‌ക്കാരം കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കര്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് നിഷ അരേകത്ത് ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി സി.കെ.സുലൈമാന്‍, വാര്‍ഡ് പ്രസിഡന്റ് ഹസ്സനാര്‍,വാര്‍ഡ് മെമ്പര്‍ ജാസ്മി ഹസ്സനാര്‍ , മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT