25.8 C
Kunnamkulam
Monday, September 14, 2026
Home Bureaus Perumpilavu കല്ലുംപുറം ക്രിസ്ത്യന്‍ കോപ്പറേറ്റീവ് ഫെല്ലോഷിപ്പിന്റെ 21-ാം വാര്‍ഷിക പൊതുയോഗം നടത്തി

കല്ലുംപുറം ക്രിസ്ത്യന്‍ കോപ്പറേറ്റീവ് ഫെല്ലോഷിപ്പിന്റെ 21-ാം വാര്‍ഷിക പൊതുയോഗം നടത്തി

58

 

കടവല്ലൂര്‍ കല്ലുംപുറം ക്രിസ്ത്യന്‍ കോപ്പറേറ്റീവ് ഫെല്ലോഷിപ്പിന്റെ 21-ാം വാര്‍ഷിക പൊതുയോഗം നടത്തി. സി.ഐ വര്‍ഗീസ് മെമ്മോറിയല്‍ ഹാളില്‍ നടന്ന വാര്‍ഷികയോഗത്തില്‍ പ്രസിഡന്റ് റെന്നി ചെറുവത്തൂര്‍ അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി സിജു ചുമ്മാര്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ ബിജു താരുകുട്ടി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. 2025 -26 ലേക്ക് ഉള്ള പുതിയ ഭാരവാഹികളായി പ്രസിഡന്റ് റെന്നി ചെറുവത്തൂര്‍, ജനറല്‍ സെക്രട്ടറി സിജു ചുമമാര്‍, ട്രഷറര്‍ ബിജു താരുകുട്ടി,വൈസ് പ്രസിഡന്റ് ഐജി പുലിക്കോടന്‍, ജോയിന്റ് സെക്രട്ടറി ഷിജു മാത്തപ്പന്‍, ജീവകാരുണ്യ പ്രവര്‍ത്തന വിഭാഗം കണ്‍വീനര്‍ ജോസ് വൈദ്യര്‍ എന്നിവരെയും 10 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. സംഘടനയുടെ 21ാം കുടുംബ സംഗമം ജൂലൈ 12ഞായറാഴ്ച നടത്തുവാനും തീരുമാനിച്ചു.

 

ADVERTISEMENT
error: Content is protected !!