ഗുരുവായൂര്‍ നഗരസഭ തല പ്രവേശനോത്സവം നടന്നു

ഗുരുവായൂര്‍ നഗരസഭ തല പ്രവേശനോത്സവം ഇരിങ്ങപ്പുറം ജി.എല്‍.പി. സ്‌കൂളില്‍ നടന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ സുനിത അരവിന്ദന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.വിദ്യാലയത്തില്‍ പുതിയതായി എത്തിയ കുരുന്നുകളെയും മുതിര്‍ന്ന വിദ്യാര്‍ത്ഥികളെയും അധ്യാപകരും പി.ടി.എ ഭാരവാഹികളും ചേര്‍ന്ന് മധുരവും സമ്മാനങ്ങളും നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് അക്ഷരദീപം തെളിയിച്ചു. വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രതി ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എന്‍.ടി. സച്ചിന്‍, പ്രധാനധ്യാപിക എ. ഗീത, പി.ടി.എ പ്രസിഡന്റ് ടി.എസ്. പ്രദീപ്, എം.പി.ടി.എ വൈസ് പ്രസിഡന്റ് സൗമ്യ അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT