28.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kechery മറ്റം നിത്യസഹായ മാതാ തീര്‍ത്ഥ കേന്ദ്രത്തില്‍ പുതിയതായി നിര്‍മിച്ച പ്രാര്‍ത്ഥനാലയത്തിന്റെ വെഞ്ചിരിപ്പ് നടന്നു

മറ്റം നിത്യസഹായ മാതാ തീര്‍ത്ഥ കേന്ദ്രത്തില്‍ പുതിയതായി നിര്‍മിച്ച പ്രാര്‍ത്ഥനാലയത്തിന്റെ വെഞ്ചിരിപ്പ് നടന്നു

 

മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥ കേന്ദ്രത്തില്‍ പുതിയതായി നിര്‍മിച്ച പരിശുദ്ധ ത്രിത്വത്തിന്റെ നാമധേയത്തിലുള്ള പ്രാര്‍ത്ഥനാലയത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മവും, മാര്‍പാപ്പയുടെ പ്രൊ എക്ലെസിയ എത്ത് പൊന്തിഫീച്ചേ ബഹുമതിയ്ക്ക് അര്‍ഹനായ മറ്റം സെന്റ് തോമസ് ഫൊറോന ഇടവക അംഗമായ മോണ്‍സിഞ്ഞോര്‍ ഫാ. തോമസ് കാക്കശ്ശേരിയ്ക്ക് സ്വീകരണവും നല്‍കി. ഞായറാഴ്ച്ച വൈകീട്ട് 6.30 ന് നടന്ന ചടങ്ങില്‍ പ്രാര്‍ത്ഥനാലയത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം മോണ്‍സിഞ്ഞോര്‍ ഫാ. തോമസ് കാക്കശേരി നിര്‍വഹിച്ചു. ഇടവക വികാരി ഫാ. ഡോ ഫ്രാന്‍സിസ് ആളൂര്‍, ഡീക്കന്‍ മെബിന്‍ കീറ്റിക്കല്‍ എന്നിവര്‍ സഹകാര്‍മികരായി. മാതാവിന്റെ വണക്ക മാസം കാലം കൂടുന്നതിന്റെ ഭാഗമായി യൂത്ത് സി.എല്‍.സി യുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ചക്ക പായസം വിശ്വാസികള്‍ക്ക് നേര്‍ച്ചയായി വിതരണം ചെയ്തു. ഇടവക കൈക്കാരന്‍മാരായ എം.ജെ. ജോഷി, സി ടി. സ്പാര്‍ട്ടക്‌സ്, സി.കെ.ജോയ്, കെ.എസ്.ഷാജ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!