കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ തീപിടുത്തം. വാര്‍ഡിലാണ് ഉണ്ടായത്. ഷോപ്പ് സര്‍ക്യൂട്ട് ആണ് തീപിടിച്ചതിന് കാരണം. പഴക്കം ചെന്ന സ്വിച്ച് ബോര്‍ഡില്‍ ഷോട്ട് സര്‍ക്യൂട്ട് തുടര്‍ന്ന് തീ പിടിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വാര്‍ഡില്‍ രോഗികള്‍ കുറവായിരുന്നു. ഉണ്ടായിരുന്ന രോഗികളെ അത്യാഹിത വിഭാഗത്തിലെ മറ്റു വാര്‍ഡുകളിലേക്ക് മാറ്റി. വിവരമറിഞ്ഞ് കുന്നംകുളം ഫയര്‍ഫോഴ്‌സ് എത്തി തീ പൂര്‍ണ്ണമായും അണച്ചു. വാര്‍ഡിലെ വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചു.



