യാത്ര ദുരിതത്തിലായി വിദ്യാര്‍ത്ഥികള്‍

ദുരിതത്തില്‍ ആയത് പതിവുപോലെ ലൈന്‍ ബസുകള്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളാണ്. കയ്യൂക്കും കരുത്തും ഉള്ളവര്‍ ബസുകളില്‍ കയറിപ്പറ്റുമ്പോള്‍ നേരത്തെ ബസ്റ്റോപ്പുകളില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സമയത്തിന് സ്‌കൂളില്‍ എത്താന്‍ കഴിയാത്ത അവസ്ഥയാണ് പല ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും നാം കാണുന്നത്. സ്‌കൂള്‍ തുറന്ന ആദ്യദിനം പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് ഒട്ടുമിക്ക രക്ഷിതാക്കളും വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ നേരിട്ട് എത്തിച്ചിരുന്നു. അതിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യദിനം ബസ്സ് യാത്ര ദുരിതം അറിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ന് ലൈന്‍ ബസ്സുകളില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ പ്രത്യേകിച്ച് പുതുതായി യു പി, എല്‍ പി കഴിഞ്ഞ് മറ്റൊരു സ്‌കൂളില്‍ ചേര്‍ത്ത കുട്ടികള്‍ക്ക് ദുരിതമാണ് ആദ്യദിനം തന്നെ അനുഭവപ്പെട്ടത്.

ADVERTISEMENT