28.3 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Erumapetty കളിക്കുന്നതിനിടെ അബദ്ധത്തില്‍ ആക്സിലേറ്റര്‍ തിരിച്ചതോടെ മൂന്നര വയസുകാരിയുമായി ഇലക്ട്രിക് ഓട്ടോ കിണറ്റില്‍ പതിച്ചു; കുട്ടിയെ സമീപവാസി...

കളിക്കുന്നതിനിടെ അബദ്ധത്തില്‍ ആക്സിലേറ്റര്‍ തിരിച്ചതോടെ മൂന്നര വയസുകാരിയുമായി ഇലക്ട്രിക് ഓട്ടോ കിണറ്റില്‍ പതിച്ചു; കുട്ടിയെ സമീപവാസി രക്ഷപ്പെടുത്തി

മരത്തംകോട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇലക്ട്രിക് ഓട്ടോയില്‍ കയറിയ മൂന്നര വയസുകാരി അബദ്ധത്തില്‍ ആക്സിലേറ്റര്‍ തിരിച്ചതോടെ ഓട്ടോറിക്ഷ കിണറ്റില്‍ പതിച്ചു. അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പരിസരവാസി സാഹസികമായി രക്ഷപ്പെടുത്തി. മരത്തംകോട് അമ്പലം പള്ളിക്കു സമീപം ഇന്ന് ഉച്ചതിരിഞ്ഞു മൂന്നോടെയാണ് സംഭവം.

ഓട്ടോറിക്ഷ തൊഴിലാളിയായ അമ്മയുടെ പിതാവ് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയതായിരുന്നു. ഈ സമയം കുട്ടി വാഹനത്തിനകത്തു കയറി കളിക്കുകയും അബദ്ധത്തില്‍ ആക്സിലേറ്റര്‍ തിരിച്ചതോടെ വാഹനം മുന്നോട്ടുനീങ്ങി വീട്ടുമുറ്റത്തെ കിണറ്റില്‍ പതിക്കുകയുമായിരുന്നു. വലിയ ശബ്ദം കേട്ട് അടുത്തുള്ള പറമ്പില്‍ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്ന എകെജി നഗറില്‍ താമസിക്കുന്ന മോഹനനന്‍ കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചു. പരിക്കുകള്‍ സാരമുള്ളതല്ലെന്നാണ് വിവരം.

ADVERTISEMENT
error: Content is protected !!