28.3 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Perumpilavu കടവല്ലൂരില്‍ ലോറി ഇടിച്ച് വൈദ്യുതി പോസ്റ്റ് തകര്‍ന്നു

കടവല്ലൂരില്‍ ലോറി ഇടിച്ച് വൈദ്യുതി പോസ്റ്റ് തകര്‍ന്നു

 

പടിഞ്ഞാറ്റുമുറിയില്‍ ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടം നടന്നത്. സമീപത്തെ സ്വകാര്യ വ്യക്തിയുടെ വീട് നിര്‍മ്മാണത്തിന് കല്ലുമായി എത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല. വൈദ്യുത പോസ്റ്റ് പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം ഭാഗികമായി തടസ്സപ്പെട്ടു. വൈദ്യുതവകുപ്പ് ജീവനക്കാര്‍ എത്തി തകര്‍ന്ന വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിച്ച് ബുധനാഴ്ച വൈകിട്ട് 5 മണിയോടെ പ്രദേശത്ത് തടസ്സപ്പെട്ട വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.

ADVERTISEMENT
error: Content is protected !!