സമഗ്ര ശിക്ഷ കേരള ചൊവ്വന്നൂര്‍ ബി.ആര്‍.സി. ഓട്ടിസം സെന്റര്‍ പ്രവേശനോല്‍സവവും,പരിസ്ഥിതി ദിനാഘോഷവും നടന്നു. കുന്നംകുളം നഗരസഭ കൗണ്‍സിലര്‍ ബീന ബാബു ഉദ്ഘാടനം ചെയ്തു. ബി.ആര്‍.സി.-ബി.പി.സി. അനീഷ് ലോറന്‍സ് അധ്യക്ഷനായി. ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ശ്രീജ കുട്ടികള്‍ക്ക് പരിസ്ഥിതിദിന സന്ദേശം നല്‍കി. ബി.ആര്‍.സി. ട്രെയിനര്‍ സി.സി.ഷെറി , പി.ടി.എ. പ്രസിഡന്റ് നെല്‍സണ്‍ തോമസ് , അധ്യാപിക സ്വീറ്റി ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു. അധ്യാപിക രജിഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍പഠനത്തിനായി പിരിഞ്ഞു പോകുന്ന വിദ്യാര്‍ത്ഥി കൃഷ്ണജിത്തിന് യാത്രയയപ്പ് നല്‍കി. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ അലന്‍ സി നെല്‍സനെ ഉപഹാരം നല്‍കി അനുമോദിച്ചു.



