29.1 C
Kunnamkulam
Monday, September 14, 2026
Home CCTV Desk പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ കത്തിച്ചു നശിപ്പിച്ച് തൃശൂര്‍ സിറ്റി പോലീസ്

പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ കത്തിച്ചു നശിപ്പിച്ച് തൃശൂര്‍ സിറ്റി പോലീസ്

46

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പൊതുജന അവബോധത്തിന് വേണ്ടിയാണ് ഇവ കത്തിച്ചു നശിപ്പിച്ചത്. 57 കിലോയിലധികം കഞ്ചാവ്, മെത്താഫിറ്റമിന്‍ 134 ഗ്രാം, 390 ഗ്രാം ഹാഷിഷ് ഓയില്‍ കൂടാതെ കഞ്ചാവ് ബീഡിയും മറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളുമാണ് കത്തിച്ചു നശിപ്പിച്ചത്. ചിറ്റിശ്ശേരിയിലെ ചൂളയില്‍ വച്ചാണ് ഇവ കത്തിച്ചത്. കോടതിയുടെ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയാണ് ലഹരിവസ്തുക്കള്‍ നശിപ്പിച്ചത്. കഴിഞ്ഞ മാസങ്ങളില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും പിടികൂടിയവയാണ് ഇവയെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് പറഞ്ഞു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഹരിക്കെതിരായ ബോധവല്‍ക്കരണം പൊതുജനങ്ങളിലേക്ക് കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പോലീസ് പൊതുജനത്തില്‍ എത്തിക്കുന്നത്.

 

ADVERTISEMENT
error: Content is protected !!