27.6 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Perumpilavu റോഡിന്റെ ശോചനീയാവസ്ഥ ; അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി

റോഡിന്റെ ശോചനീയാവസ്ഥ ; അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി

 

പഴഞ്ഞി – പട്ടിത്തടം റോഡിന്റെ ശോചനീയാവസ്ഥ ; അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ പൊതുമരാമത്ത് വകുപ്പില്‍ നിവേദനം നല്‍കി. കാലങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡിന്റെ പണി മന്ദഗതിയില്‍ നടക്കുന്നതിനെതിരെ കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജയശങ്കറിന്റെ നേതൃത്വത്തില്‍ എത്തിയ ജനപ്രതിനിധികള്‍ പൊതുമരാമത്ത് വകുപ്പിന്റെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രാകേഷ് സി ചന്ദ്രശേഖറിന് പരാതി കൈമാറി. സ്‌കൂള്‍ തുറന്നതോടെ റോഡിന്റെ ശോചനീയാവസ്ഥ മൂലം വിദ്യാര്‍ഥികള്‍ക്കും വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ വെള്ളം കെട്ടികിടക്കുന്ന സ്ഥിതിയാണ്്. റോഡിന്റെ ഇരുവശത്തും താമസിക്കുന്നവരും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. റോഡിന്റെ സ്ഥിതിയും നാട്ടുകാരും, യാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും, എല്ലാം അക്കമിട്ട് പഞ്ചായത്ത് പ്രസിഡന്റ് ജയശങ്കര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറോട് വ്യക്തമാക്കി.

ADVERTISEMENT
error: Content is protected !!