24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Perumpilavu കടവല്ലൂര്‍ തോട്ടില്‍ നിന്ന് പട്ടാപ്പകല്‍ വന്‍തോതില്‍ ജലം ചൂഷണം ചെയ്യുന്നതായി പരാതി.

കടവല്ലൂര്‍ തോട്ടില്‍ നിന്ന് പട്ടാപ്പകല്‍ വന്‍തോതില്‍ ജലം ചൂഷണം ചെയ്യുന്നതായി പരാതി.

സംസ്ഥാനപാതയോരത്തെ കടവല്ലൂര്‍ തോട്ടില്‍ നിന്ന് പട്ടാപ്പകല്‍ വന്‍തോതില്‍ ജലം ചൂഷണം ചെയ്യുന്നതായി പരാതി.ശക്തിയേറിയ മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം ടാങ്കര്‍ ലോറികളിലേക്ക് ശേഖരിച്ച് വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നതായാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.അനധികൃതമായി വെള്ളം ശേഖരിക്കുന്നത് പതിവായിട്ടും ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കാണ് വെള്ളം കൊണ്ടുപോകുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ മാസങ്ങളില്‍ കുടിവെള്ളം എന്ന ബോര്‍ഡ് പതിച്ച ടാങ്കറുകളിലൂടെ സമാന രീതിയില്‍ ജലക്കടത്ത് നടന്നതായും പ്രദേശവാസികള്‍ ആരോപിച്ചു. ജലചൂഷണം പൂര്‍ണമായി തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ,പ്രകൃതിവിഭവ സംരക്ഷണത്തിനായി ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.

ADVERTISEMENT
error: Content is protected !!