ശൂന്യവേള അനുവദിക്കാത്തതിനെ ചൊല്ലി കുന്നംകുളം നഗരസഭാ കൗൺസിൽ യോഗത്തിൽ വീണ്ടും ബഹളം

വെള്ളിയാഴ്ച ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ അജണ്ട വായിക്കുന്നതിന് മുമ്പ് സംസാരിക്കാനായി ആർ.എം.പി. കൗൺസിലർ സോമൻ ചെറുകുന്ന് എഴുന്നേറ്റതോടെ അടിയന്തര കൗൺസിലിൽ മറ്റു വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതില്ലെന്ന് ചെയർപേഴ്സൺ നിലപാടെടുത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. ശൂന്യവേള അനുവദിക്കണമെന്നാവശ്യപ്പെട്ട് ആർ എം പി കൗൺസിലർമാർ ചെയർപേഴ്സൻ്റെ മേശയ്ക്കു മുന്നിലെത്തി പ്രതിഷേധിച്ചു. ഇതോടെ മറ്റ് ഭരണപക്ഷ കൗൺസിലർമാരും എഴുന്നേറ്റ് സംസാരിക്കാനാരംഭിച്ചതോടെ യോഗം ബഹളത്തിൽ മുങ്ങി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജനപ്രതിനിധികളെ ബോധവൽക്കരിക്കുന്നതിനായുള്ള ക്യാമ്പയിൽ സംബന്ധിച്ച ഒരു വിഷയം മാത്രമാണ് വെള്ളിയാഴ്ച ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൻ്റെ അജണ്ടയിലുണ്ടായിരുന്നത്. ഇതു സംബന്ധിച്ച മറ്റു അറിയിപ്പുകൾ കൗൺസിലർമാർക്ക് നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ ചെയർപേഴ്സൺ കൗൺസിൽ യോഗം പിരിച്ചു വിട്ടു.

ADVERTISEMENT