29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Erumapetty മലപ്പുറം തേഞ്ഞിപ്പാലത്തുണ്ടായ അപകടത്തില്‍ പന്നിത്തടം സ്വദേശികളായ ദമ്പതികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു

മലപ്പുറം തേഞ്ഞിപ്പാലത്തുണ്ടായ അപകടത്തില്‍ പന്നിത്തടം സ്വദേശികളായ ദമ്പതികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു

192

മലപ്പുറം തേഞ്ഞിപ്പാലം കോഹിനൂരില്‍ വെച്ചുണ്ടായ അപകടത്തില്‍ പന്നിത്തടം സ്വദേശികളായ ദമ്പതികളും ഇവരുടെ ബന്ധുവും ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. പന്നിത്തടം നീണ്ടുര്‍ കോട്ടപ്പുറത്ത് വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ ഷാഫിദ്, ഭാര്യ ഷഹീന ഇവരുടെ ബന്ധു ആലങ്കോട് സ്വദേശി ജഹാന എന്നിവരാണ് മരിച്ചത്. വ്യഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറിയായിരുന്നു. വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുന്നതിനിടയിലാണ് അപകടമുണ്ടായത്. കനത്തമഴയാണ് അപകടത്തിന് ഇടയാക്കിയത്. നിയന്ത്രണം വിട്ട കാര്‍ ലോറിക്കടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. ഇവരുടെ മക്കള്‍ ബന്ധുക്കളോടൊപ്പം പുറകിലുണ്ടായിരുന്ന കാറിലായിരുന്നു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.

 

ADVERTISEMENT
error: Content is protected !!