24.1 C
Kunnamkulam
Sunday, August 16, 2026
Home Bureaus Kunnamkulam ശൂന്യവേളയെ ചൊല്ലി കുന്നംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വീണ്ടും ബഹളം

ശൂന്യവേളയെ ചൊല്ലി കുന്നംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വീണ്ടും ബഹളം

75

ശൂന്യവേള അനുവദിക്കാത്തതിനെ ചൊല്ലി കുന്നംകുളം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വീണ്ടും ബഹളം. യോഗത്തില്‍ അജണ്ട വായിക്കുന്നതിന് മുമ്പ് സംസാരിക്കാനായി ആര്‍എംപി കൗണ്‍സിലര്‍ സോമന്‍ ചെറുകുന്ന് എഴുന്നേറ്റതോടെ അടിയന്തര കൗണ്‍സിലില്‍ മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് ചെയര്‍പേഴ്‌സണ്‍ നിലപാടെടുത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. ചൊവ്വന്നൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ തെരുവുനായ ആക്രമണം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു ആര്‍എംപി അംഗങ്ങളുടെ ആവശ്യം.

ശൂന്യവേള അനുവദിക്കണമെന്നാവശ്യപ്പെട്ട് ആര്‍എംപി കൗണ്‍സിലര്‍മാരായ സോമന്‍ ചെറുകുന്ന്, പി കെ ബിനീഷ് എന്നിവര്‍ ചെയര്‍പേഴ്‌സന്റെ മേശയ്ക്കു മുന്നിലെത്തി പ്രതിഷേധിച്ചു. ഇതോടെ മറ്റു ഭരണപക്ഷ കൗണ്‍സിലര്‍മാരും എഴുന്നേറ്റ് സംസാരിക്കാനാരംഭിച്ചതോടെ യോഗം ബഹളത്തില്‍ മുങ്ങി.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജനപ്രതിനിധികളെ ബോധവല്‍ക്കരിക്കുന്നതിനായുള്ള ക്യാമ്പയിന്‍ സംബന്ധിച്ച ഒരു വിഷയം മാത്രമാണ് വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയിലുണ്ടായിരുന്നത്. ഇതു സംബന്ധിച്ച മറ്റു അറിയിപ്പുകള്‍ കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ ചെയര്‍പേഴ്‌സണ്‍ കൗണ്‍സില്‍ യോഗം പിരിച്ചു വിടുകയായിരുന്നു.

 

ADVERTISEMENT
error: Content is protected !!