29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kunnamkulam ബ്ലൂമിങ് ബഡ്‌സ് ബഥാനിയയില്‍ കിന്‍ഡര്‍ഗാര്‍ട്ടന്‍ പ്രവേശനോത്സവം നടന്നു

ബ്ലൂമിങ് ബഡ്‌സ് ബഥാനിയയില്‍ കിന്‍ഡര്‍ഗാര്‍ട്ടന്‍ പ്രവേശനോത്സവം നടന്നു

73

 

വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ കിന്‍ഡര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം വര്‍ണാഭമായി സംഘടിപ്പിച്ചു. പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടന്നുവന്ന കുഞ്ഞുങ്ങള്‍ക്ക് ഹൃദ്യമായ സ്വീകരണമാണ് സ്‌കൂള്‍ അധികൃതരും അധ്യാപകരും ഒരുക്കിയത്. രക്ഷിതാക്കളോടൊപ്പമെത്തിയ വിദ്യാര്‍ഥികളെ പൂക്കളും മധുരവും നല്‍കി അധ്യാപകര്‍ വരവേറ്റു. ഫാദര്‍ മത്തായി ഒ.ഐ.സി, പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ സി. രാധാമണി എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. പഠനത്തോടൊപ്പം മൂല്യബോധവും സൃഷ്ടിപരമായ കഴിവുകളും വളര്‍ത്തിയെടുക്കാന്‍ വിദ്യാലയം പ്രതിജ്ഞാബദ്ധമാണെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. പുതിയ കൂട്ടുകാരെയും അധ്യാപകരെയും പരിചയപ്പെട്ട കുഞ്ഞുങ്ങള്‍ ഏറെ ആവേശത്തോടെയാണ് വിദ്യാലയ ജീവിതത്തിന് തുടക്കം കുറിച്ചത്. പ്രവേശനോത്സവ ചടങ്ങില്‍ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!