29.2 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Kunnamkulam ബഥനി സെന്റ് മേരീസ് നഴ്‌സറി സ്‌കൂളില്‍ പ്രവേശനോത്സവം വര്‍ണ്ണാഭമായി

ബഥനി സെന്റ് മേരീസ് നഴ്‌സറി സ്‌കൂളില്‍ പ്രവേശനോത്സവം വര്‍ണ്ണാഭമായി

113

 

പുത്തനുടുപ്പും കുടയുമായി കുരുന്നുകളെത്തി; ബഥനി സെന്റ് മേരീസ് നഴ്‌സറി സ്‌കൂളില്‍ പ്രവേശനോത്സവം വര്‍ണ്ണാഭമായി. പുതിയ അധ്യയന വര്‍ഷത്തെ വരവേറ്റ് കുന്നംകുളം ബഥനി മാനേജ്‌മെന്റിനു കീഴിലുള്ള ബഥനി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. ബഥനി സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് പ്രവേശനോത്സവം അരങ്ങേറിയത്. പുത്തന്‍ യൂണിഫോമും ബാഗും കുടയുമായി രക്ഷിതാക്കള്‍ക്കൊപ്പമാണ് കുരുന്നുകള്‍ വിദ്യാലയ മുറ്റത്തേക്ക് എത്തിയത്.സെന്റ് മേരീസിലെ കൊച്ചുകൂട്ടുകാരുടെ മനോഹരമായ സ്വാഗതനൃത്തത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. കുട്ടികള്‍ തങ്ങളുടെ പിതാക്കന്മാരോടൊപ്പം വേദിയില്‍ അവതരിപ്പിച്ച നൃത്താവിഷ്‌കാരം ഏറെ ശ്രദ്ധേയമായി. സ്‌നേഹത്തിന്റെയും കുടുംബ ഐക്യത്തിന്റെയും ഉദാത്തമായ സന്ദേശം പകരുന്നതായിരുന്നു ഈ അവതരണം.

ADVERTISEMENT
error: Content is protected !!