28.1 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kechery അഞ്ചിന അവകാശപത്രിക ഗൗരവമായി പരിഗണിക്കും; മുഖ്യമന്ത്രി വി.ഡി. സതീശന്‍

അഞ്ചിന അവകാശപത്രിക ഗൗരവമായി പരിഗണിക്കും; മുഖ്യമന്ത്രി വി.ഡി. സതീശന്‍

മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമപദ്ധതികളുമായിബന്ധപ്പെട്ട്കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ നല്‍കിയ അഞ്ചിന അവകാശപത്രിക സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. കെ.ജെ.യുസംസ്ഥാന കമ്മിറ്റി നല്‍കിയ നിവേദനം സ്വീകരിച്ച ശേഷം യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി നിലപാട്വ്യക്തമാക്കിയത്. പ്രാദേശിക മാധ്യമ പ്രവര്‍ത്തക ക്ഷേമനിധി, ആരോഗ്യ സുരക്ഷാഇന്‍ഷൂറന്‍സ്പദ്ധതി, വിവിധ സര്‍ക്കാര്‍ കമ്മിറ്റികളില്‍ പ്രാതിനിധ്യംനല്‍കുക,മാധ്യമപ്രവര്‍ത്തകസുരക്ഷക്കായിനിയമ നിര്‍മ്മാണംനടത്തുക,കെ.എസ്.ആര്‍.ടി.സിബസുകളില്‍സൗജന്യയാത്രാപാസുകള്‍അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുണ്ടായിരുന്നത്.യൂണിയന്‍ മുഖമാസികയായ കെ.ജെ.യു ന്യൂസ് മുഖ്യമന്ത്രിക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സ്മിജന്‍കൈമാറി.

 

ADVERTISEMENT
error: Content is protected !!