പുന്നയൂരില്‍ ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു; വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നശിച്ചു. അകലാട് ത്വാഹ പള്ളി ബീച്ച്
കരിമത്തി പറമ്പില്‍ മുബാറക്കിന്റെ ഓല മേഞ്ഞ വീടാണ് തകര്‍ന്നുവീണത്. ഇന്നലെയാണ് സംഭവം. മുബാറക്കും ഭാര്യയും രണ്ട് കുട്ടികളുമായിരുന്നു വീട്ടില്‍ താമസം. മുബാറക് ജോലിക്കും കുട്ടികള്‍ മദ്രസയിലേക്കും പോയിരിക്കുകയായിരുന്നു. മുബാറക്കിന്റെ ഭാര്യ പുറത്തിറങ്ങിയ സമയത്താണ് വീടിന്റെ മേല്‍ക്കൂര നിലം പൊത്തിയത് എന്നതിനാല്‍ വലിയ അപകടം ഒഴിവായി. വീട്ടിനുള്ളിലെ സാധന സാമഗ്രികള്‍ മുഴുവനായും ഉപയോഗ ശൂന്യമായി.



